Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്യപൂര്‍വ്വമായ റെക്കോര്‍ഡിനരികെ കോഹ്‌ലി; നേട്ടം സ്വന്തമാക്കിയാല്‍ ഓസീസിന് കനത്ത തിരിച്ചടി - ടെസ്‌റ്റ് റാങ്കിംഗില്‍ വിരാട് രണ്ടാമത്

അത്യപൂര്‍വ്വമായ റെക്കോര്‍ഡിനരികെ കോഹ്‌ലി

Virat Kohli
ദുബായ് , വ്യാഴം, 7 ഡിസം‌ബര്‍ 2017 (17:48 IST)
അതിശയിപ്പിക്കുന്ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച ഫോം പുറത്തെടുത്തതോടെയാണ്  ആറാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് ഒന്നാമതും ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതുമാണ്. കോഹ്‍ലിയെക്കാൾ 45 പോയിന്റ് അധികമുള്ളതാണ് സ്‌മിത്തിന് നേട്ടമായത്. സ്മിത്തിന് 938 പോയിന്റും വിരാടിന്  893 പോയിന്റുമാണ് നിലവിലുള്ളത്.

ബോളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജയിംസ് ആന്‍‌ഡേഴ്‌സന്‍ ഒന്നാമത് എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റാബാഡ രണ്ടാമതുമാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.

അതേസമയം, കോഹ്‌ലി അത്യപൂര്‍വ്വമായ റെക്കോര്‍ഡിനരികെ നില്‍ക്കുകയാണ് ഏകദിനത്തിലും ട്വന്റി-20 യിലും ഒന്നാമതുള്ള കോഹ്‌ലി ടെസ്‌റ്റിലും ഒന്നാം റാങ്കില്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വന്റി-20യുടെ ആരംഭകാലത്ത് ഓസ്‌ട്രേലിയുടെ സൂപ്പര്‍ നായകന്മാരില്‍ ഒരാളായ റിക്കി പോണ്ടിംഗ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഏക വ്യക്തി.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഈ നേട്ടവും കോഹ്‌ലി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായുള്ള സെഞ്ചുറികള്‍ നേടിയ അദ്ദേഹം പോണ്ടിംഗിന്റെ സ്വകാര്യ അഹങ്കാരമായ നേട്ടത്തിനൊപ്പമെത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ ടീമിലേക്ക് ധോണി മടങ്ങിയെത്തുന്നത് വെറുമൊരു കളിക്കാരനായിട്ടല്ല; പുതിയ ട്വിസ്‌റ്റുമായി ടീം മാനേജ്‌മെന്റ്